പാഠ്യക്രമം → Level 12 · വാക്യഘടന → പാഠം 7
Level 12 · Lesson 7 പ്രത്യക്ഷവും പരോക്ഷവും
Direct and indirect speech
ഉദ്ധരണിചിഹ്നവും 'എന്ന്' എന്ന നിപാതവും; കഥനത്തിൽ കാലം മാറ്റേണ്ടതില്ല.
Quotation marks, the quotative എന്ന്, and why Malayalam never shifts the tense.
ഓർക്കുക · You already know this
'അവൻ നാളെ വരുമെന്ന് പറഞ്ഞു.' 'ബസ് വന്നോ എന്ന് അവൾ ചോദിച്ചു.' 'മഴ പെയ്യും എന്ന് ഞാൻ കരുതി.' — ലെവൽ അഞ്ചിൽ പരോക്ഷ കഥനം നിങ്ങൾ പഠിച്ചു. അതിന്റെ താക്കോൽ 'എന്ന്' എന്ന ഒറ്റ പദമാണ്. ഇന്ന് അതിന്റെ വ്യാകരണം.
You reported other people's words back in level 5: അവൻ നാളെ വരുമെന്ന് പറഞ്ഞു, ബസ് വന്നോ എന്ന് അവൾ ചോദിച്ചു, മഴ പെയ്യും എന്ന് ഞാൻ കരുതി. One small word, എന്ന്, does all of it. This lesson gives that word its grammatical account, and shows what Malayalam does not have to change when speech is reported.
സൂത്രങ്ങൾ · The rules
പ്രത്യക്ഷകഥനത്തിൽ കഥനക്രിയ ആദ്യം വരാം — 'അവൻ പറഞ്ഞു, …' എന്നപോലെ. ഇത് മലയാള വാക്യക്രമത്തിലെ ഒരു അപവാദമാണ്: സാധാരണ ആഖ്യാതം അവസാനത്തിൽ; ഇവിടെ ഉദ്ധരണി പിന്നാലെ വരുന്നു.
Notice a small exception to everything level 12 has told you about word order. In direct speech the reporting verb may come first — അവൻ പറഞ്ഞു, followed by the quotation. The quoted sentence is not really an argument of the verb; it is displayed after it, the way English does it too.
'എന്ന്' ഉപവാക്യത്തിന്റെ അവസാനത്തിലാണ്, ഇംഗ്ലീഷിലെ that പോലെ ആദ്യത്തിലല്ല. അതുകൊണ്ട് വായിക്കുമ്പോൾ 'എന്ന്' കാണുന്നിടത്ത് ഉദ്ധരണി തീരുന്നു എന്നു മനസ്സിലാക്കാം.
English opens a reported clause with 'that'; Malayalam closes it with എന്ന്. That is a useful reading habit to build: wherever you meet എന്ന്, the reported material has just ended and the main verb is about to arrive.
'എന്ന' എന്ന പേരെച്ചരൂപവും ശ്രദ്ധിക്കുക: അത് നാമത്തിനു മുൻപിൽ വരുന്നു. 'രാമൻ എന്ന കുട്ടി' — പേര് പറയുന്ന പ്രയോഗം. 'അവൻ വരുമെന്ന വാർത്ത' — വാർത്തയുടെ ഉള്ളടക്കം.
The same particle has an adjectival form, എന്ന, which stands before a noun. രാമൻ എന്ന കുട്ടി is 'the boy called Rāman' — the everyday way of naming. അവൻ വരുമെന്ന വാർത്ത is 'the news that he is coming', where the clause supplies the content of the noun.
പടിപടിയായി · Step by step
- അവൻ പറഞ്ഞു, “ഞാൻ നാളെ വരും.” — പ്രത്യക്ഷകഥനം — ഉദ്ധരണിചിഹ്നത്തിനുള്ളിൽ
- ഞാൻ → അവൻ — സർവനാമം സന്ദർഭത്തിനനുസരിച്ച് മാറുന്നു
- അവൻ നാളെ വരും + എന്ന് — നിപാതം ഉപവാക്യത്തെ അടയ്ക്കുന്നു; കാലം മാറുന്നില്ല
- അവൻ നാളെ വരുമെന്ന് പറഞ്ഞു. — വരും + എന്ന് → വരുമെന്ന്; ഉപവാക്യം ക്രിയയ്ക്കു മുൻപിൽ
- അവൾ ചോദിച്ചു, “ബസ് വന്നോ?” — പ്രത്യക്ഷ ചോദ്യം — ചോദ്യചിഹ്നം ഉദ്ധരണിക്കുള്ളിൽ
- ബസ് വന്നോ + എന്ന് — ചോദ്യരൂപം -ഓ അതേപടി നിൽക്കുന്നു
- ബസ് വന്നോ എന്ന് അവൾ ചോദിച്ചു. — പരോക്ഷമായതിനാൽ ചോദ്യചിഹ്നം വേണ്ട